എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് ലാപ് ടോപ്, ഡെസ്‌ക് ടോപ് കമ്പ്യൂട്ടറുകളുടെ പുതിയ ശ്രേണി വിപണിയിലെത്തിച്ചു. എച്ച്‌സിഎല്‍ എംഇ 104, എച്ച്‌സിഎല്‍ എംഇ 105 എന്നിവയാണ് പുതിയ ലാപ്‌ടോപ്പുകള്‍. എച്ച്‌സിഎല്‍ ഇന്‍ഫിനിറ്റി എം365 ആണ് ഡെസ്‌ക് ടോപ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും അത്യാധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ ഈ കമ്പ്യൂട്ടറുകളില്‍ അത്യാധുനിക രണ്ടാം തലമുറ ഇന്റര്‍ കോര്‍ പ്രോസസ്സറുകളാണുള്ളതെന്ന് കമ്പനി.
ഊര്‍ജ ഉപഭോഗം കുറക്കാന്‍ സഹായകമായ ഈ കമ്പ്യൂട്ടറുകള്‍ അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തില്‍ നിരവധി സവിശേഷതകളോടു കൂടിയവയാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഇവ ഒരേ സമയം കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കാന്‍ പര്യാപ്തമാണ്. വിവരങ്ങള്‍ കൂടുതല്‍ വേഗത്തില്‍ കൈമാറാന്‍ പുതിയ ലാപ്‌ടോപ്പുകളും ഡെസ്‌ക് ടോപ്പുകളും സഹായകമാവും. കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നവര്‍ക്കും കമ്പ്യൂട്ടര്‍ ഹരമായി മാറ്റിയിട്ടുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന സൗകര്യങ്ങളാണ് ഇവയിലൊരുക്കിയിരിക്കുന്നത്.
കസ്റ്റമര്‍ സര്‍വീസുകളെല്ലാം ഒരു ബട്ടണ്‍ മാത്രം അര്‍ത്തുക വഴി ലഭ്യമാവുന്ന എച്ച്‌സിഎല്‍ ടച്ച്, 60 സെക്കന്റിനകം ഡാറ്റ തിരിച്ചു ലഭിക്കാന്‍ സഹായകമായ ഇസി2 എന്നിവ പുതിയ ശ്രേണിയുടെ പ്രത്യേകതയാണ്. എളുപ്പത്തില്‍ മെയില്‍ ചെയ്യുന്നതിനായി ഡാറ്റ വിഭജിക്കാന്‍ 'സ്പ്ലിറ്റ് മി', അനധികൃതമായി ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കാന്‍ 'ലോക് മി', ചില പ്രത്യേക സോഫ്റ്റ്‌വേറുകള്‍ മറ്റുള്ളവര്‍ക്ക് അപ്രാപ്യമാക്കുന്നതിനായി 'സെക്യൂര്‍മി', മറ്റുള്ളവര്‍ കാണേണ്ടെന്ന് കരുതി കളഞ്ഞ ഫയലുകള്‍ തിരിച്ചെടുക്കുന്നത് തടയുന്ന 'ഇറെയ്‌സ്മി', അയക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്തുന്നത് തടയുന്ന 'എന്‍ക്രിപ്റ്റ് മി' എന്നിവ ലാപ്‌ടോപ്പുകളില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത സൗകര്യങ്ങളാണ്.
ഡെസ്‌ക് ടോപ്പിലാണെങ്കില്‍ 'എച്ച്‌സിഎല്‍ ഡസ്‌ക് ടോപ് മാനേജ്‌മെന്റ്' സോഫ്റ്റ്‌വേറുണ്ട്. പ്രത്യേകതരം ഫയലുകള്‍ ലോക്ക് ചെയ്യാന്‍ പാകത്തില്‍ 'ഫോള്‍ഡര്‍ ആന്‍ഡ് ഫയല്‍ ലോക്ക് സെക്യുരിറ്റി', 'ഡാറ്റ മോഷ്ടിക്കുന്നത് തടയാന്‍ എച്ച്‌സിഎല്‍ ഡിവൈസ് ലോക്ക്', ഇന്റര്‍നെറ്റ് തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള എച്ച്‌സിഎല്‍ ആപ്ലിക്കേഷന്‍ ലോക്ക്' ഡെസ്‌ക് ടോപ്പിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ അവ മുന്‍കൂട്ടി അറിയിക്കുന്നതിനും ഐടി അഡ്മിനിസ്‌ട്രേറ്ററെ ഇ-മെയില്‍ വഴി ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമായ 'അസറ്റ് മാനേജ്‌മെന്റ്' എന്നിവയാണ് ഇതിലെ സൗകര്യങ്ങള്‍.
0 comments:
Post a Comment