Sunday, 23 October 2011

ഇന്ത്യന്‍ നിരത്തിലേക്ക് റെനോയുടെ ചെറുകാര്‍ മോഡസ്‌




മുംബൈ: ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ഒരു ചെറുകാര്‍കൂടി എത്തുന്നു. ഫ്രഞ്ച് കാര്‍ നിര്‍മ്മാതാവായ റെനോയുടെ മോഡസ് വൈകാതെ ഇന്ത്യയിലെത്തും. മഹീന്ദ്രയുമായി വേര്‍പിരിഞ്ഞ റെനോ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം കോലിയോസ്, ഫ്ലാവന്‍സ് സെഡാന്‍ എന്നിവയ്ക്കുശേഷമാണ് മോഡസ് ചെറുകാര്‍ അവതരിപ്പിക്കുന്നത്. ചെറുകാറുകള്‍ക്ക് പ്രാധാന്യമുള്ള ഇന്ത്യന്‍ വിപണിയിലേക്ക് ശ്രദ്ധയോടെയാണ് മോഡസിനെ റെനോ എത്തിക്കുന്നത്. വിപണിയിലെ സാന്നിധ്യം ശക്തമാക്കാന്‍ ചെറുകാര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.



ചെന്നൈയിലെ റെനോ നിസാന്‍ പ്ലാന്റിന് സമീപം മോഡസിന്റെ പരീക്ഷണ ഓട്ടം തുടങ്ങിക്കഴിഞ്ഞു. ഫ്ലാവന്‍സിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെയാവും മോഡസിനും കരുത്ത് പകരുക. ലോകവിപണിയില്‍ മോഡസ്, ഗ്രാന്‍ഡ് മോഡസ് എന്നീ രണ്ടു വകഭേദങ്ങളാണ് കാറിനുള്ളത്. ഗ്രാന്‍ഡ് മോഡസ് തത്ക്കാലം ഇന്ത്യയിലേക്കില്ല. സുരക്ഷയുമായി ബന്ധപ്പെട്ട ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടുന്ന ആദ്യ ചെറുകാറെന്ന സവിശേഷതയും മോഡസിനുണ്ട്. രണ്ടര വര്‍ഷത്തിനകം അഞ്ച് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റെനോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ നിരയിലെ മൂന്നാമത്തെ വാഹനമാണ് മോഡസ്.

0 comments:

Post a Comment