സോഷ്യന്‍ നെറ്റ്‌വര്‍ക്കിങ് സര്‍വീസായ 'ബസ്' (Buzz) അടച്ചുപൂട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചു. കമ്പനി പുതിയതായി തുടങ്ങിയ 'ഗൂഗിള്‍ പ്ലസി' (Google+) ന് അനുകൂല സാഹചര്യമൊരുക്കാനാണ് ഈ നടപടി. കൂടുതല്‍ ജനപ്രിയ സര്‍വീസുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
'ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഗൂഗിള്‍ ബസും ബസ് എപിഐയും നിര്‍ത്തലാക്കും'-ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പ്രോഡക്ട് വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി ഹോറോവിറ്റ്‌സ് അറിയിച്ചു. അതു കഴിഞ്ഞാല്‍ ഗൂഗിള്‍ ബസില്‍ അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. നിലവിലുള്ള ഉള്ളടക്കം ഗൂഗിള്‍ പ്രൊഫൈലില്‍ കാണാനാകും. 'ഗൂഗിള്‍ ടേയ്ക്കൗട്ടി'ന്റെ സഹായത്തോടെ ഡൗണ്‍ലോഡ് ചെയ്യാനുമാകും.
ബസ് മാത്രമല്ല, വേറെയും ചില സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതായും ഗൂഗിള്‍ അറിയിച്ചു. വെബ്ബില്‍ ഓപ്പണ്‍സോഴ്‌സ് കോഡ് തിരയാന്‍ സഹായിക്കുന്ന 'കോഡ് സെര്‍ച്ച്', 2007 ല്‍ ഗൂഗിള്‍ സ്വന്തമാക്കിയ 'ജെയ്കു'വെന്ന സോഷ്യല്‍ മീഡിയ സൈറ്റ്, ഐഗൂഗിളിലെ സോഷ്യല്‍ ഫീച്ചറുകള്‍, ഗൂഗിള്‍ സെര്‍ച്ചിന്റെ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് പ്രോഗ്രാം എന്നിവ 2012 ജനവരി 15 വരെയേ ഉണ്ടാകൂ. കൂടാതെ, ഗൂഗിള്‍ ലാബ്‌സ് സൈറ്റ് ഇനി മുതല്‍ ഉണ്ടാകില്ല.
ഉത്പന്നങ്ങളുടെ എണ്ണം ചുരുക്കി, ജനപ്രിയ സര്‍വീസുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയെന്നത് പുതിയ ഗൂഗിള്‍ മേധാവി ലാറി പേജിന്റെ നയമാണ്. അതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി ഗൂഗിള്‍ ഒട്ടേറെ സര്‍വീസുകളുടെ കടയ്ക്കല്‍ കത്തിവെച്ചിട്ടുണ്ട്. ഗൂഗിള്‍ ഹെല്‍ത്തും ഗൂഗിള്‍ പവര്‍മീറ്ററും നിര്‍ത്തലാക്കിയത് 2011 ജൂണ്‍ 24 നാണ്. ഗൂഗിള്‍ ഡെസ്‌ക്ടോപ്പ്, ഗൂഗിള്‍ നോട്ട്ബുക്ക്, ആര്‍ഡ്‌വാര്‍ക്ക് തുടങ്ങി 10 സര്‍വീസുകള്‍ സപ്തംബര്‍ 2 ന് നിര്‍ത്തലാക്കിയിരുന്നു.
ഗൂഗിളിന്റെ സോഷ്യല്‍ മിഡിയ പരീക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 2010 ഫിബ്രവരിയില്‍ അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ ബസ്. ജിമെയിലിനുള്ളില്‍ കുടിയിരുത്തിയ നിലയില്‍ എത്തിയ ബസ്, സ്വകാര്യത ലംഘിക്കുന്നതിന്റെ പേരില്‍ തുടക്കത്തില്‍ ഏറെ വിമര്‍ശനങ്ങളേറ്റിരുന്നു. ഫെയ്‌സ്ബുക്കിന് ബദല്‍ എന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ട ബസ്, പക്ഷേ അത്ര വിജയിക്കാന്‍ പോകുന്നില്ലെന്ന് അധികം വൈകാതെ ബോധ്യമായി.
ബസിന് കാര്യമായ മുന്നേറ്റം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് സാധ്യമാകാതെ വന്നപ്പോഴാണ്, 2011 ജൂണ്‍ 28 ന് പരീക്ഷണാര്‍ഥത്തില്‍ ഗൂഗിള്‍ പ്ലസ് അവതരിപ്പിക്കപ്പെട്ടത്. സപ്തംബര്‍ 20 ന് ഗൂഗിള്‍ പ്ലസ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇതിനകം 400 ലക്ഷം പേര്‍ ഗൂഗിള്‍ പ്ലസില്‍ ചേര്‍ന്നു കഴിഞ്ഞതായി കഴിഞ്ഞ ദിവസം ലാറി പേജ് വെളിപ്പിടുത്തി, കോടിക്കണക്കിന് ചിത്രങ്ങളും ഗൂഗിള്‍ പ്ലസ് വഴി പങ്കിടുന്നതായും പേജ് പറഞ്ഞു.
0 comments:
Post a Comment