മുംബൈ: പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയില്‍ നിന്ന് മൂന്ന് മാസത്തിനിടെ 48 പൈലറ്റുമാര്‍ രാജിവെച്ച് പുറത്തുപോയി. ഇതില്‍ മുപ്പതിലേറെ പേരും ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയിലാണ് ചേര്‍ന്നത്. ശേഷിച്ചവര്‍ ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ്‌ജെറ്റ് എന്നിവയിലും ഏതാനും അന്താരാഷ്ട്ര വിമാനക്കമ്പനികളിലുമായി ജോലിയില്‍ പ്രവേശിച്ചു.
തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതാണ് ഇവരെ പുതിയ ജോലി തേടാന്‍ പ്രേരിപ്പിച്ചത്. കോടികളുടെ നഷ്ടത്തെ തുടര്‍ന്ന് മാസങ്ങളായി എയര്‍ഇന്ത്യയില്‍ ശമ്പളം മുടങ്ങുകയാണ്. കിട്ടുന്നതു പോലും ഗഡുക്കളായാണ് ലഭിക്കുന്നത്.
അതേസമയം, വന്‍തോതില്‍ വളര്‍ച്ച ലക്ഷ്യംവെയ്ക്കുന്ന സ്വകാര്യ വിമാനക്കമ്പനികള്‍ പൈലറ്റുമാര്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. ശമ്പളത്തിന് പുറമെ ബോണസ് മറ്റു ആനുകൂല്യങ്ങള്‍ എന്നിവയുമുണ്ട്. എയര്‍ഇന്ത്യ വിട്ടുവരുന്ന പൈലറ്റുമാര്‍ക്ക് 22 ലക്ഷം രൂപയാണ് ഇന്‍ഡിഗോ, തുടക്കത്തില്‍ തന്നെ ബോണസ്സായി നല്‍കുന്നത്.
നേരത്തെ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നിന്ന് 35 പൈലറ്റുമാരെ ഇന്‍ഡിഗോ എടുത്തിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ 700ഓളം പൈലറ്റുമാരെ ആവശ്യമായുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
അതിനിടെ, ഗള്‍ഫിലേക്ക് 195 പ്രതിവാര സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാത്രികാല സര്‍വീസുകള്‍ നിര്‍ത്തുകയാണ്. പൈലറ്റ് ക്ഷാമം പരിഹരിക്കാനാണ് ഇതെന്ന് റിപ്പോര്‍ട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ സര്‍വീസുകളിലേറെയും കേരളത്തില്‍ നിന്നാണ്. വെളുപ്പിന് രണ്ട് മണിക്കും ആറ് മണിക്കുമിടയില്‍ ജോലി ചെയ്യുന്ന പൈലറ്റുമാര്‍ക്ക് കൂടുതല്‍ നേരം വിശ്രമം അനുവദിക്കണമെന്ന് വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫിബ്രവരി മുതല്‍ ഇത് നടപ്പാക്കാനാണ് പദ്ധതി. ഇതു ഒഴിവാക്കാന്‍ കൂടി വേണ്ടിയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് രാത്രി സര്‍വീസ് നിര്‍ത്തുന്നത്.
67,500 കോടി രൂപയുടെ കടബാധ്യതയിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍. ഇതില്‍ 21,200 കോടി രൂപ പ്രവര്‍ത്തന മൂലധന വായ്പയാണ്. 22,000 കോടി രൂപ വിമാനങ്ങള്‍ വാങ്ങാനായി എടുത്ത ദീര്‍ഘകാല വായ്പയും.
0 comments:
Post a Comment