
തിരു: ടൈറ്റാനിയം അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രതിപക്ഷം സഭവിട്ടു. സര്‍ക്കാരിന് 100 കോടി രൂപ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ പ്രതിപക്ഷമാണ് അടിയന്തിരപ്രമേയത്തിന് ചൊവ്വാഴ്ച രാവിലെ നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയ തോമസ് ഐസക്, എളമരം കരീം, വി ശിവന്‍കുട്ടി, എ എ അസീസ്, സി കെ നാണു, സികെ ശശീന്ദ്രന്‍ , വി എസ് സുനില്‍കുമാര്‍ എന്നിവര്‍ പ്രതിപക്ഷത്തുനിന്നും സംസാരിച്ചു. ടി എന്‍ പ്രതാപന്‍ , കെഎന്‍എ ഖാദര്‍ , പി സി ജോര്‍ജ്, പി സി വിഷ്ണുനാഥ് എന്നിവര്‍ സംസാരിച്ചു. രണ്ടുമണിക്കൂര്‍ ചര്‍ച്ച നടത്തിയശേഷമാണ് പ്രമേയം സഭ തള്ളിയത്. ചര്‍ച്ച മാധ്യമങ്ങള്‍ തല്‍സമയം സപ്രേഷണം ചെയ്തു.ചര്‍ച്ചക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സിബിഐ അനേഷ്വണം നടത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം അഞ്ചുവര്‍ഷം ഭരിച്ചിട്ടും അന്വേഷണം നടത്തിയില്ല. രേഖകളെല്ലാം നേരത്തേ പുറത്തായിരുന്നു. കമ്പനി പൂട്ടുമെന്ന സാഹചര്യത്തിലാണ് കത്തയച്ചത്. തൊഴിലാളി സംഘടനകളെല്ലാം സമീപിച്ചതുകൊണ്ടാണ് കത്തയച്ചതെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്ന പ്രതിപക്ഷം സഭവിട്ടശേഷം പ്രമേയം ശബ്ദവോട്ടോടെ സഭ തള്ളി.
0 comments:
Post a Comment