മുംബൈ: സ്വര്‍ണവും വജ്രവും ഇനി എടിഎമ്മിലൂടെ വാങ്ങാം. ഇന്ത്യയിലുമെത്തി ഗോള്‍ഡ് വെന്‍ഡിങ് മെഷീന്‍. സ്വര്‍ണ-വജ്രാഭരണ രംഗത്തെ പ്രമുഖരായ ഗീതാഞ്ജലി ഗ്രൂപ്പാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
എടിഎമ്മിന്റെ മാതൃകയില്‍ സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന വെന്‍ഡിങ് മെഷീന്‍ ഇന്ത്യയില്‍ തന്നെ ആദ്യമാണെന്ന് ഗീതാഞ്ജലി എക്‌സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.
സ്വര്‍ണനാണയങ്ങള്‍, വെള്ളിനാണയങ്ങള്‍, തങ്കക്കട്ടികള്‍, പെന്‍ഡന്റ്, ഡയമണ്ട് പതിപ്പിച്ച ആഭരണങ്ങള്‍ എന്നിവ ഇതിലൂടെ ലഭ്യമാണ്. 1,000 രൂപ മുതല്‍ 30,000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താം. വിവിധ സൈസിലും വിലയിലുമായി 36 ഓപ്ഷനുകളാണ് ഉപഭോക്താക്കള്‍ക്ക് മെഷീനിലൂടെ തിരഞ്ഞെടുക്കാന്‍ അവസരമുള്ളത്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ 25 വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാനാണ് ഗീതാഞ്ജലി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഷോപ്പിങ് മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, പ്രധാന ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ഇവ സ്ഥാപിക്കുക. ഇതിനായി 50 കോടി രൂപ മുതല്‍മുടക്കും. മൂന്ന് വര്‍ഷം കൊണ്ട് 450-500 കോടി രൂപയുടെ ബിസിനസാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് അഗര്‍വാള്‍ വ്യക്തമാക്കി.
0 comments:
Post a Comment