അഹമ്മദാബാദ്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) വിദ്യാര്‍ഥികളുടെ ഗവേഷണങ്ങള്‍ ഏകീകരിക്കുന്നു. ഇന്ത്യയിലെ വിവിധ ഐഐടികളിലെ ഗവേഷണഫലങ്ങള്‍ ഒരു വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി വിവിധ ഐഐടികളിലെ വിദ്യാര്‍ഥികളുടെ രണ്ടു ദിവസത്തെ സമ്മേളനം "ഇന്റര്‍ ഐഐടി ജിംഖാന ഉച്ചകോടി" ഗാന്ധിനഗറില്‍ ചേര്‍ന്നു. പത്ത് ഐഐടികളിലേയും പ്രതിനിധികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. മുന്‍ ഗവേഷണങ്ങളെക്കുറിച്ച് അറിയാതെ ഒരേ വിഷയത്തില്‍ വീണ്ടും ഗവേഷണങ്ങള്‍ നടക്കുന്നത് തടയുകയാണ് ലക്ഷ്യമിടുന്നത്. ഇതുവരെ നടന്നിട്ടുള്ള എല്ലാ ഗവേഷണ ഫലങ്ങളും ഇതിനായി വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ചില ഗവേഷണങ്ങളില്‍ തുടര്‍ച്ചയുണ്ടാക്കാനും ഇതിലൂടെ കഴിയും. ഇത്തരം ഗവേഷണ ഫലങ്ങള്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ പഠനത്തിന് സഹായകരമാവും.
0 comments:
Post a Comment